കോഴിക്കോട് കോഴികള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി സംശയം

കോഴിക്കോട് കോഴികള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി സംശയം

കോഴിക്കോട്: ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയം. ഇതേതുടർന്ന് ഫാമിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കാനായി അയച്ചു. പരിശോധനാ ഫലം ഇന്ന് ലഭിക്കും.

പരിശോധനാ ഫലത്തിലൂടെ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഭോപ്പാലിലെ ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിൾ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്.

ഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ കൂട്ടത്തോടെ ചത്തത്. മുന്‍കരുതല്‍ നടപടിയായി ഫാമിന്‍റെ പത്ത് കിലോമീറ്റര്‍ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.