സ്വര്‍ണം പൂശിയ ഐസ്‌ക്രീം കഴിക്കാം; വില വെറും 60,000 രൂപ മാത്രം

 സ്വര്‍ണം പൂശിയ ഐസ്‌ക്രീം കഴിക്കാം;  വില വെറും 60,000 രൂപ മാത്രം

സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീം. ഏകദേശ വില 60,943 രൂപ. ദുബായിലെ സ്‌കൂപ്പി കഫെയില്‍ കിട്ടും ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ഐസ്‌ക്രീം.

ദുബായ്: ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ഷുഗര്‍ രോഗികളാണെങ്കിലും നല്ല ഐസ്‌ക്രീം കണ്ടാല്‍ കണ്‍ട്രോളു പോകും. എന്നാല്‍ ദുബായിലെ സ്‌കൂപ്പി കഫെയിലെ ഒരിനം ഐസ്‌ക്രീം കണ്ടാല്‍ ആര്‍ക്കും കഴിക്കണമെന്നു തോന്നുമെങ്കിലും ഒന്നുകൂടി ആലോചിക്കും. ആരോഗ്യമല്ല, സാമ്പത്തികമാണ് പ്രശ്‌നമാകുന്നത്. സ്വര്‍ണം പൂശിയ ഐസ്‌ക്രീമാണ് ഇവിടെ വിളമ്പുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്‌ക്രീമുകളില്‍ ഒന്ന്. സ്വര്‍ണ ഐസ്‌ക്രീം ഒരു സ്‌കൂപ്പ് കഴിക്കണമെങ്കില്‍ 60,000 രൂപയില്‍ ഏറെ ചെലവാക്കണം.

23 കാരറ്റ് സ്വര്‍ണ തരികള്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം അലങ്കരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്‌ക്രീമിന്റെ പേര് ബ്ലാക്ക് ഡയമണ്ട് എന്നാണ്. സാധാരണ ഒരു വാനില ഐസ്‌ക്രീം ഒക്കെ പോലെ കാഴ്ചയില്‍ തോന്നുമെങ്കിലും ഇത് ഏറ്റവും പുതിയ വാനില ബീന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഐസ്‌ക്രീമാണ്.

കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിള്‍സും ഒക്കെ ഉള്‍പ്പെടുത്തിയാണ് ഐസ്‌ക്രീം നിര്‍മിച്ചിരിക്കുന്നത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണ തരികളും ഐസ്‌ക്രീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദുബായിലുള്ളവര്‍ക്കും ഇടയ്ക്ക് അവിടെ പോകുന്നവര്‍ക്കുമെല്ലാം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷേ, കീശയില്‍ നിറയെ കാശുണ്ടെന്ന് ഉറപ്പാക്കിയിട്ടു വേണം സ്‌കൂപ്പി കഫെയിലേക്ക് കയറാന്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.