ചായ അപകടകാരി ആകുന്നത് എപ്പോള്‍?

ചായ അപകടകാരി ആകുന്നത് എപ്പോള്‍?

നല്ല മഴയത്ത് ചൂട് ചായ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുക സ്വാഭാവികമാണ്. ചായ കുടിക്കുന്നതിലൂടെ ധാരാളം ഗുണങ്ങള്‍ ലഭിക്കുമെങ്കിലും, അമിതമായി കുടിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും. നിങ്ങള്‍ അമിതമായി ചായ കുടിക്കുമ്പോള്‍ സംഭവിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്.

സസ്യങ്ങളില്‍ കാണപ്പെടുന്ന ജൈവ സംയുക്തങ്ങളായ ടാന്നിന്‍സ് ചായയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയും. ഇരുമ്പിന്റെ കുറവ് മിക്കവരിലും കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണ്. ഇതിനര്‍ത്ഥം, നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

തേയിലയുടെ ഇലകളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇത് അമിതമായി ഉപയോഗിക്കുമ്പോള്‍ ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കുന്നു. ഗ്രീന്‍, വൈറ്റ് ടീയേക്കാള്‍ കഫീന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ബ്ലാക്ക് ടീയിലാണെന്ന് അറിയണം. ചായ അമിതമായി കുടിക്കുന്നത് ഉറക്കത്തെയും തടസപ്പെടുത്തിയേക്കാം. അമിതമായി ചായ കുടിക്കുന്നത് സ്ലീപ്പ് ഹോര്‍മോണ്‍ മെലറ്റോണിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചായക്കു പകരം, രാത്രിയില്‍ ഉറക്കത്തെ സഹായിക്കുന്ന മറ്റ് ചില പാനീയങ്ങള്‍ കുടിക്കുക.

തലചുറ്റല്‍, അമിതമായി ചായ കുടിക്കുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ്. പ്രത്യേകിച്ചും ഒഴിഞ്ഞ വയറില്‍ ചായ കുടിക്കുമ്പോള്‍. ഇതിനു മുന്‍പായി വെളളം കുടിക്കുകയോ എന്തെങ്കിലും കഴിക്കുകയോ ചെയ്യുക.

ഒരേയിരുപ്പില്‍ ധാരാളം ചായ കുടിക്കുന്നത് ഓക്കാനം ഉണ്ടാക്കും. വെറും വയറ്റില്‍ ചായ കുടിക്കുമ്പോഴും ഇത് സംഭവിക്കുന്നു. വായില്‍ വരണ്ടതും കയ്‌പേറിയതുമായ രുചി അവശേഷിപ്പിക്കുന്നു. കൂടാതെ, ദഹന കോശങ്ങളെ പ്രകോപിപ്പിക്കുകയും ഓക്കാനം, വയറുവേദന, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.