കൊച്ചി: ശ്രീലങ്കയില്‍ നിക്ഷേപം നടത്താനുള്ള ക്ഷണവുമായി ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരൈ സ്വാമി വെങ്കിടേശ്വരന്‍ കിഴക്കമ്പലത്തെത്തി കിറ്റക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപം വേണ്ടെന്നു വെച്ച കിറ്റക്‌സിനെ ബംഗ്ലാദേശ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരൈ സ്വാമി വെങ്കിടേശ്വരന്‍ ഇന്ന് രാവിലെയാണ് കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തെത്തി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്.
ശ്രീലങ്കയില്‍ നിക്ഷേപം നടത്തിയാല്‍ കിറ്റക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റക്‌സ് മറുപടി നല്‍കിയിട്ടില്ല.
നേരത്തെ, തെലങ്കാനയില്‍ 1000 കോടിയുടെ പദ്ധതികള്‍ കിറ്റക്‌സ് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ കിറ്റക്‌സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം നിക്ഷേപം നടത്തുന്നതിനായി ക്ഷണം ലഭിച്ചതായി കിറ്റക്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.