തൃശുര്‍: വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബാങ്കിൽ പണയം വെച്ച വസ്തു ഉടമയറിയാതെ മറ്റൊരാളുടെ പേരില്‍ കൂടുതല്‍ തുകയ്ക്ക് പുതുക്കി നല്‍കിയെന്നാരോപിച്ച് താണിശ്ശേരി സ്വദേശിനി 76കാരിയായ രത്‌നാവതി നല്‍കിയ പരാതിയിലാണ് ഉത്തരവ്.
തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നല്‍കുകയായിരുന്നു. ഒടുവില്‍ ഈ ലോണിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയെന്നും രത്നാവതി പരാതിയില്‍ ആരോപിച്ചിരുന്നു. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്നാവതി പറഞ്ഞിരുന്നു.
അതേസമയം, വിഷയത്തില്‍ ബാങ്ക് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നും ബാങ്ക് പറയുന്നു.
ഹര്‍ജി പരിശോധിച്ച കോടതി, ബാങ്ക് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. രത്നാവതിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.