പെഗസസ് ഫോൺ ചോർത്തൽ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയില്‍

പെഗസസ് ഫോൺ ചോർത്തൽ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയില്‍

ന്യൂഡൽഹി∙ പെഗസസ് ഫോൺ ചോർത്തൽ വിവാദ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് ആവശ്യവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യവുമായാണ് കോടതിയിൽ ഹർജി നൽകിയത്.

ആരോപണങ്ങളിൽ ഗുരുതരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും അതേക്കുറിച്ചു സർക്കാർ അന്വേഷിക്കുന്നില്ലെന്ന് ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ആഭ്യന്തര, ഐടി, വാര്‍ത്തവിനിമയ മന്ത്രാലയങ്ങളെ എതിര്‍ കക്ഷിയാക്കിയാണു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗസസ് നിര്‍മാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അഭിഭാഷക രശ്മിത രാമചന്ദ്രന്‍ മുഖേനെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.