മന്ത്രിസഭയുടെ തീരുമാനം ഡല്‍ഹിയിലെ ജനത്തിന് അപമാനം; ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്കെതിരെ അരവിന്ദ് കെജ്രിവാൾ

മന്ത്രിസഭയുടെ തീരുമാനം ഡല്‍ഹിയിലെ ജനത്തിന് അപമാനം; ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്കെതിരെ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള സംഘർഷങ്ങളിൽ കേസുകൾ നടത്തുന്നതിന് ഡൽഹി സർക്കാർ തിരഞ്ഞെടുത്ത അഭിഭാഷകരുടെ പട്ടിക തള്ളി.ലഫ്റ്റ്നന്റ് ഗവർണർ അനിൽ ബൈജാലാണ് പട്ടിക തള്ളിയത്.

വിഷയം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ബൈജാല്‍ ഡൽഹി സർക്കാരിനെ അറിയിച്ചു. പ്രാധാന്യം കണക്കിലെടുത്ത് ഡൽഹി പൊലീസ് നൽകിയ പട്ടികയിലെ 11 അഭിഭാഷകരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുകയാണെന്നും ബൈജാല്‍ വ്യക്തമാക്കി.

എന്നാൽ ഡൽഹിയിലെ ജനത്തെ അപമാനിക്കുന്നതാണ് സർക്കാർ തിരഞ്ഞെടുത്ത പാനൽ തള്ളാനുള്ള ബൈജാലിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. മന്ത്രിസഭയെടുത്ത തീരുമാനം അട്ടിമറിക്കുന്നത് ഡൽഹിയിലെ ജനത്തെ അപമാനിക്കലാണെന്നു അദ്ദേഹം ആരോപിച്ചു.

ഡൽഹിയിലെ വോട്ടർമാർ ചരിത്ര ഭൂരിപക്ഷം നൽകിയാണ് ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുത്തത്. ബിജെപിയെ തോൽപിച്ചുവിട്ടു. ബിജെപിയെ രാജ്യം ഭരിക്കാൻ അനുവദിക്കൂ, ആം ആദ്മി പാർട്ടിയെ ഡൽഹി ഭരിക്കാൻ അനുവദിക്കൂ. ബിജെപി ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

എന്നാൽ ഡൽഹി സർക്കാർ തിരഞ്ഞെടുത്ത അഭിഭാഷകരുടെ പട്ടിക തള്ളിയ ഡൽഹി ലഫ്റ്റ്നന്റ് ഗവർണർ ഡൽഹി പൊലീസ് തിരഞ്ഞെടുത്ത പട്ടികയ്ക്ക് അംഗീകാരവും നൽകിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
ജനുവരി 26ലെ കർഷക പ്രതിഷേധങ്ങളിൽ ഡൽഹിയിലുണ്ടായ നാശനഷ്ടങ്ങളിൻമേലുള്ള കേസില്‍ ഡൽഹി പൊലീസിനു വേണ്ടിയുള്ള അഭിഭാഷകരുടെ പട്ടികയ്ക്കാണു മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയത്. എന്നാൽ ഡൽഹി ലഫ്റ്റ്നന്റ് ഗവർണർ അഭിഭാഷകരുടെ പട്ടിക തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.