ബുദാപെസ്റ്റ്: ലോക കേഡറ്റ് റെസ് ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. പ്രിയ മാലിക്കാണ് ഇന്ത്യക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചത്.
ഒളിമ്പിക്‌സ് നേട്ടമല്ലെങ്കിലും, ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വനിതാ താരം മീരാബായി ചാനു ഭാരോദ്വഹനത്തില്‍ വെളളി നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് മറ്റൊരു വനിതാ താരത്തിന്റെ ഈ സ്വര്‍ണ നേട്ടം.
ലോക കേഡറ്റ് റെസ് ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയ ഒന്നാമതെത്തിയത്. ഫൈനലില്‍ ബെലാറസ് താരം കെനിയ പറ്റപോവിച്ചിനെ 5-0 ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
2019 ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു. പാറ്റ്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും താരം ഒന്നാമതെത്തി.
ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരന്‍ സിങ് വെള്ളിയും വര്‍ഷ വെങ്കലവും നേടി. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വര്‍ഷ വെങ്കലം സ്വന്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.