കര്‍ഷകര്‍ക്ക് പിന്തുണ: രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയത് ഡല്‍ഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച്

കര്‍ഷകര്‍ക്ക് പിന്തുണ: രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയത് ഡല്‍ഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ പാര്‍ലമെന്റിലേക്ക് എത്താന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്ടറിലേക്ക് കയറി അതോടിച്ച് തലസ്ഥാന നഗരത്തിലൂടെ പാര്‍ലമെന്റിന് സമീപം എത്തിയത്.

തീര്‍ത്തും നാടകീയമായി സംഘടിപ്പിച്ച ഈ പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെക്കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണ് രാഹുലിനൊപ്പം ആദ്യമുണ്ടായിരുന്നത്. വളരെപ്പെട്ടെന്ന് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ പ്രതിഷേധമായിരുന്നു ഇത് എന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.

പാര്‍ലമെന്റിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കം അദ്ദേഹത്തെ വളഞ്ഞു. അതിന് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പിന്നീട് അദ്ദേഹം ലോക്‌സഭയിലേക്ക് പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.