ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതോടെ എയർപോട്ടുകൾ നഷ്ടത്തിൽ. എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. മൊത്തം നഷ്ടം 2,948.97 കോടി രൂപയാണ് .
മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു.
എന്നാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തിക വർഷത്തിൽ 111.77 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വർഷം 13.15 കോടി ലാഭത്തിലായിരുന്നു.
തിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ ചെലവുനീക്കി ബാക്കിയുള്ള ആദായം 2.54കോടി രൂപയും നേടിയിരുന്നു.
എന്നാൽ കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്‌ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.
കേരളത്തിലെ തിരുവനന്തപുരം എയർപോർട്ടിന്റെ കോവിഡ് മഹാമാരി സൃഷ്ടിച്ച നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.