അബുദാബി: ഈദ് അല്‍ അവധിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഒത്തുചേരലുകള്‍ നിയന്ത്രിച്ചുവെന്ന് അധികൃതർ. കോവിഡിന്റെ വകഭേദങ്ങളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റില്‍ അണുനശീകരണ യജ്ഞം തുടങ്ങിയത്. വരും ദിവസങ്ങളിലും അത് തുടരും. എമിറേറ്റിലുടനീളം രാത്രികാല യാത്ര നിയന്ത്രണങ്ങളും തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒത്തുചേരലുകള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രമാക്കുന്നതിന് ഉപകരിച്ചു. എല്ലാ ദിവസവും രാത്രി 12 മുതല്‍ രാവിലെ 5 വരെയാണ് അണുനശീകരണ യജ്ഞം നടക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമെ ഈ സമയങ്ങളില്‍ പുറത്തിറങ്ങാവൂയെന്നും അബുദാബി പൊലീസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.