തിരുവനന്തപുരം: മലയാള ഭാഷയെ സാങ്കേതികവിദ്യാസൗഹൃദമാക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കായി മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷാ പ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, യൂണിക്കോഡ് അംഗീകൃത ഫോണ്ട് രൂപവത്കരണം, ഭാഷാ പ്രചരണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലെ മലയാള ഭാഷാ വിനിയോഗത്തെ അനായാസമാക്കുന്നതിനുള്ള മികവ്, മലയാളത്തനിമയുളള ഫോണ്ടുകളുടെ രൂപവത്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുളള ക്രിയാത്മക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വ്യക്തികൾക്കും സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mm.kerala.gov.in ൽ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.