യുഎഇയിലുളള ഇന്ത്യാക്കാരുടെ ശ്രദ്ധയ്ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അറിയിപ്പ്

യുഎഇയിലുളള  ഇന്ത്യാക്കാരുടെ ശ്രദ്ധയ്ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അറിയിപ്പ്

ദുബായ്: യുഎഇയിലുളള ഇന്ത്യന്‍ പൗരന്മാരുടെ ശ്രദ്ധയ്ക്കായി ചെയ്യാന്‍ പാടില്ലാത്തതും അനുവദിക്കപ്പെട്ടിട്ടുളളതുമായി കാര്യങ്ങള്‍ പങ്കുവച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയിലാണ് 17 കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്.

ഇക്കാര്യങ്ങള്‍ അരുത്

1. മതപരമായതുള്‍പ്പടെ മറ്റുളളവരുടെ വിശ്വാസത്തെ ഹനിക്കുന്ന കാര്യങ്ങള്‍  സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. പരമ്പരാഗതമായ വിശ്വാസങ്ങളെയും സംസ്കാരത്തെയും ഹനിക്കുന്ന പ്രവ‍ൃത്തികളുമുണ്ടാകരുത്.

2. വീഡിയോ ഗ്രഫി നിരോധിച്ച ഇടങ്ങളില്‍ വീഡിയോ പക‍ർത്തരുത്. അനുവാദമില്ലാതെ മറ്റുളളവരുടെ ഫോട്ടോ എടുക്കരുത്.

3. ഒരു തവണ ഉപയോഗിക്കുന്ന പാസ് വേഡുകള്‍, എടിഎം പിന്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവ അപരിചിതരുമായി പങ്കുവയ്ക്കരുത്.

4. പൊതുസ്ഥലങ്ങളില്‍ ലഹരി ഉപയോഗം പാടില്ല. അനുയോജ്യമായ അനുമതിയോടെ നി‍ർദ്ധിഷ്ട സ്ഥലങ്ങളില്‍ മാത്രമാകണം ഇത്.

5. സ്പോണ്‍സറുടെ അടുത്ത് നിന്നും ഒളിച്ചോടരുത്. MOHRE യുടെ ടോള്‍ ഫ്രീ നമ്പറിലോ 80060 ഇന്ത്യന്‍ എംബസി -കോണ്‍സുലേറ്റ് ഇവിടങ്ങളിലോ കാര്യങ്ങള്‍ അറിയിക്കാം.

ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പടെ അനുവദിക്കപ്പെട്ടിട്ടുളള കാര്യങ്ങളും കോണ്‍സുലേറ്റ് വിശദീകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.