കോവിഡ്: കേരള, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച ഇന്ന്‌

കോവിഡ്: കേരള, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച ഇന്ന്‌

ന്യുഡല്‍ഹി: കേരളത്തിലേയും മഹാരാഷ്ട്രയിലേയും കോവിഡ് സാഹചര്യം കേന്ദ്രം വിലയിരുത്തും. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നത്. ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈന്‍ ചര്‍ച്ച നടത്തും.

രാജ്യത്താകെ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് കോവിഡ് കേസുകള്‍ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തില്‍ പതിനേഴായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകള്‍ കുറഞ്ഞതിനാലായിരുന്നു എണ്ണത്തില്‍ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.