ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച ഇന്ന്. സംസ്ഥാന തെരഞ്ഞെടുപ്പ് പോരാട്ടത്തെ തുടർന്നുണ്ടായ ഭിന്നിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച.
പെഗാസെസ് ചോര്‍ച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോഡിയെ കാണുന്നത്. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡൽഹി സന്ദര്‍ശനത്തിലെ മറ്റൊരു ലക്ഷ്യം.
അതേസമയം പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.
ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക.
രാഷ്ട്രപതിയെ കാണാനും മമത അനുമതി തേടിയിട്ടുണ്ട്. പാര്‍ലെമെന്റ് സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും അജണ്ടയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.