എത്തിഹാദ് റെയില്‍ ദുബായ് അബുദാബി പാത പുരോഗമിക്കുന്നു

എത്തിഹാദ് റെയില്‍ ദുബായ് അബുദാബി പാത പുരോഗമിക്കുന്നു

ദുബായ്: എത്തിഹാദ് റെയില്‍ പദ്ധതിയുടെ നി‍ർമ്മാണം പുരോഗമിക്കുകയാണ്. അബുദാബിയില്‍ നിന്ന് ദുബായിയെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പാത പൂർണമായാല്‍ അബുദാബിയില്‍ നിന്ന് തെക്ക് അല്‍ ദഫ്രവരെയും വടക്ക് ദുബായ് വരെയും യാത്ര സുഗമമാകും.


ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയുടെ ഖനനം പൂർത്തിയായിരുന്നു. യുഎഇയുടെ ദേശീയ പാതയാണ് എത്തിഹാദ് റെയില്‍. ജിസിസിയിലെ ബഹ്റിന്‍, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് എത്തിഹാദ് റെയില്‍. 1200 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാതയൊരുങ്ങുന്നത്.

തെക്ക് സൗദി അറേബ്യയേയും കിഴക്ക് ഒമാനെയും എത്തിഹാദ് റെയില്‍ ബന്ധിപ്പിക്കും. മൂന്ന് ഘട്ടങ്ങളായാണ് എത്തിഹാദ് റെയിൽ യാഥാർഥ്യമാവുക. 4000 കോടി ദിർഹമാണ് എത്തിഹാദ് റെയില്‍ പാതയുടെ ചെലവ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.