കുട്ടികള്‍ കൂടുതൽ ഉള്ള കുടുംബങ്ങൾക്ക് 1500 രൂപ ഓഗസ്റ്റ്‌ മുതല്‍ : വിമർശനങ്ങൾക്ക് മറുപടിയുമായി പാലാ രൂപത സർക്കുലർ പുറത്തിറക്കി

കുട്ടികള്‍ കൂടുതൽ ഉള്ള കുടുംബങ്ങൾക്ക് 1500 രൂപ ഓഗസ്റ്റ്‌ മുതല്‍ : വിമർശനങ്ങൾക്ക് മറുപടിയുമായി പാലാ രൂപത സർക്കുലർ പുറത്തിറക്കി

കോട്ടയം: പാലാ  രൂപത കുടുംബ വർഷത്തോട് അനുബന്ധിച്ച് സ്വീകരിച്ച കുടുംബ ക്ഷേമ പദ്ധതികൾ വിശദീകരിച്ചുകൊണ്ട്  ബിഷപ്പ് മാർ  ജോസഫ്  കല്ലറങ്ങാട്ട്   സർക്കുലർ പുറത്തിറക്കി . ഈ സര്‍ക്കുലര്‍ 2021 ആഗസ്റ്റ്‌ 1-ാം തീയതി ഞായറാഴ്ച എല്ലാ ദൈവാല യങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണമുള്ള എല്ലാ സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വായിക്കേണ്ടതാണ്‌ എന്ന നിർദ്ദേശവും ഇതോടൊപ്പം നൽകുന്നു
2000 നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികള്‍ക്ക്‌ അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം, 2021 ഓഗസ്റ്റ്‌ മുതല്‍ പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴി ലഭിക്കുന്നു.നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചിലവുകള്‍ സൗജന്യമായി വഹിക്കുകയും പ്രസവചിലവുകൾ , ജോലി ഉൾപ്പടെ ഉള്ള സഹായങ്ങൾ നൽകുന്നതായും  രൂപത പ്രഖ്യാപിച്ചു.

സർക്കുലറിന്റെ പൂർണ രൂപം ഇവിടെ കൊടുക്കുന്നു.

കുടുംബ വര്‍ഷം : പാലാ രൂപത നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍

മിശിഹായില്‍ പ്രിയ വൈദികരേ, സമര്‍പ്പിതരേ, അല്മായ സഹോദരങ്ങളേ,

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്‌. ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങള്‍ തന്നെയാണ്‌. ദൈവം നലകുന്ന മക്കളെ മാതാപിതാക്കള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കണം. ഓരോ കുഞ്ഞിന്‌ ജന്മം നല്‍കുമ്പോഴും സര്‍വ്വശക്തനായ ദൈവത്തിന്റെ സൃഷടികര്‍മ്മത്തില്‍ മാതാ പിതാക്കള്‍ പങ്കാളിയാവുകയാണ്‌. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിതൃഘടക ങ്ങള്‍ അടിസ്ഥാനമാക്കികൊണ്ട്‌ ദൈവം നലകുന്ന കുഞ്ഞുങ്ങളെ സന്തോഷ പൂര്‍വം സ്വീകരിച്ച്‌ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക്‌ കടമയുണ്ട്‌.

2021 മാര്‍ച്ച്‌ 19 മുതല്‍ 2022 മാര്‍ച്ച്‌ 19 വരെ കുടുംബവര്‍ഷമായി പരിശുദ്ധ ഫ്രാൻസിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ഇനിമുതല്‍ എല്ലാ വര്‍ഷവും ഗ്രാന്‍ഡ്‌ പേരെന്റ്‌സ്‌ & എല്‍ഡേഴ്‌സ്‌ ദിനമായി ആചരിക്കണമെന്ന്‌ മാര്‍പാപ്പാ നിര്‍ദ്ദേശിച്ചിരിക്കുന്നു.

കുടുംബങ്ങള്‍ ഇന്ന്‌ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന കാലമാണ്‌. കൂട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന്‌ വളരെ ക്ലേശകരമായ ദാത്യങ്ങളാണ്‌. കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉളള കുടുംബ ങ്ങള്‍ക്ക്‌ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക്‌ ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വര്‍ഷക്ഷേമ പദ്ധതികള്‍ എന്ന നിലയിലും ഏതാനും കര്‍മ്മപദ്ധതികള്‍ പാലാ രൂപതയില്‍ നടപ്പിലാക്കുന്ന കാര്യം നിങ്ങളെ സന്തോ ഷപൂര്‍വ്വം അറിയിക്കുന്നു.

1. 2000 നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികള്‍ക്ക്‌ അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം, 2021 ഓഗസ്റ്റ്‌ മുതല്‍ പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴി ലഭിക്കുന്നു.
2. പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളില്‍ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളില്‍ ഒരാള്‍ക്ക്‌ അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച്‌ രൂപതവക ചേര്‍പ്പുങ്കലിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജോലികളില്‍ മുന്‍ഗണന ലഭിക്കുന്നു.
3. പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ്‌ മിഷന്‍ ഹോസ്പിറ്റലിലും, പാലാ രൂപതാംഗങ്ങളായ ദമ്പതികളുടെ നാലാമത്തേതും തുടര്‍ന്നുമുള്ള പ്രസവത്തിനായി അഡ്മിറ്റ്‌ ആകുന്നതു മുതല്‍ ഡിസ്ചാര്‍ജ്‌ ആകുന്നതുവരെയുള്ള ചിലവുകള്‍ സൌജന്യമായി നല്‍കപ്പെടുന്നു.
4. പാലാ രൂപതയുടെ ചേര്‍പ്പുങ്കലിലുള്ള മാര്‍ സ്ലീവാ  നേഴ്സിങ്‌ കോളേജില്‍ കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളില്‍ പാലാ രൂപതയിലെ കുടുംബങ്ങളില്‍ നിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചിലവുകള്‍ സൗജന്യമായി നല്‍കപ്പെടുന്നു.
5 . പാലാ രൂപതയിലെ ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കൂട്ടികള്‍ക്ക്‌ പാലാ രൂപതയുടെ സെന്‍റ്‌ ജോസഫ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌ നോളജിയിലും ഹോട്ടല്‍ മാനേജ്‌മെന്‍റ്‌ കോളേജിലും അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക്‌ ട്യൂഷന്‍ ഫീ സഈജജന്യമായി രിക്കും.
6. 2000 വര്‍ഷം മുതല്‍ കുടുംബവര്‍ഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളില്‍ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളില്‍ സാമ്പത്തിക വിഷമത അനുഭവിക്കുന്നവര്‍ക്ക്‌ നിര്‍ദ്ദിഷ്ഠ യോഗ്യ തകളും ഗവണ്‍മെന്റിന്റെ അതാത്‌ സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമ നുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന പരിഗണന നല്‍കുന്നതാണ്‌.

മിശിഹായില്‍ സ്നേഹപൂര്‍വ്വം,

ബിഷപ്പ് ജോസഫ്‌ കല്ലറങ്ങാട്ട്‌ മ്രെതാസനമന്ദിരം, പാലാ
27-07-2021


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.