പാഴ്സി സിൻഡ്രോം ബാധിച്ച കേരള ക്രൈസ്തവ സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് നടപടികളുമായി പാലാ രൂപത

പാഴ്സി സിൻഡ്രോം ബാധിച്ച കേരള ക്രൈസ്തവ സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് നടപടികളുമായി പാലാ രൂപത

കൊച്ചി : പാഴ്സി സിൻഡ്രോം ബാധിച്ച്  ശോഷിച്ച ഒരു സമൂഹമായി കേരള ക്രൈസ്തവ സമൂഹം മാറിയിരിക്കുന്നതായി കണക്കുകൾ പറയുന്നു. 1980 കാലങ്ങളില്‍ കേരളത്തില്‍ 25 ശതമാനം ക്രൈസ്തവരുണ്ടായിരുന്നു. 2001ൽ അത് 19 ശതമാനമായി. 2011 ല്‍ അത് 18.8 ശതമാനമായി മാറി . കേരള സര്‍ക്കാറിന്‍റെ ഇക്കോണിമിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഇറക്കുന്ന ആന്വല്‍ വൈറ്റല്‍ സ്റ്റാറ്റസ് 2017 ലെ  റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനിച്ച കുട്ടികളുടെ ജനനനിരക്കിൽ 14.9 ശതമാനമാണ് ക്രിസ്ത്യന്‍ കുട്ടികള്‍. 43 ശതമാനമാണ് മുസ്ലിം കുട്ടികള്‍. 41.71 ശതമാനമാണ് ഹിന്ദുകുട്ടികള്‍. കേരളത്തില്‍ 2017 ല്‍ ജനിച്ച കുട്ടികളുടെ നിരക്കില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ വെറും 14.9 ശതമാനമേയുള്ളു. ആ കാലയളവിലെ ക്രിസ്ത്യന്‍ മരണനിരക്ക് 20 ശതമാനമാണ്.  ജനന മരണ നിരക്കിലെ ഈ അന്തരം തന്നെയാണ്  ക്രൈസ്തവ സമൂഹത്തിന്റെ  ജനസംഖ്യ ഗണ്യമായി  കുറയുവാനും  കാരണം. 

2015 ലെ ഒരു  സ്ഥിതിവിവരക്കണക്ക് പ്രകാരം പ്രകാരം സംസ്ഥാനത്തെ മൊത്തം 5,16,013 പ്രസവങ്ങളിൽ 42.87% ഹിന്ദുക്കളുടേതാണ്, 41.45% മുസ്ലീം സമുദായവും 15.42% ക്രിസ്ത്യൻ സമൂഹവുമാണ്. കേരളത്തിൽ ക്രൈസ്തവരുടെയും ഹൈന്ദവരുടെയും ജനന നിരക്ക് കുറഞ്ഞു വരുമ്പോൾ മുസ്ലീങ്ങളുടെ ജനന നിരക്ക് കൂടി വരുന്നതായി കാണാം.മുസ്ലീങ്ങളുടെ ജനനനിരക്ക് 2006 ൽ 35 ശതമാനം ആയിരുന്നത് 2015 ൽ 41.45 ശതമാനം ആയി ഉയർന്നു. 2006 ൽ 46 ശതമാനം ജനനനിരക്ക് രേഖപ്പെടുത്തിയ ഹിന്ദു സമൂഹം 42.87 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യൻ ജനനനിരക്ക് 2006 ൽ 17 ശതമാനമായിരുന്നത് 2015 ൽ 15.42 ശതമാനമായി കുറഞ്ഞു.

കുട്ടികളുടെ ജനനത്തിന്റെ അടിസ്ഥാനത്തിൽ, 2010 നും 2015 നും ഇടയിലുള്ള ഡാറ്റ അനുസരിച്ച് ഒന്നും രണ്ടും പ്രസവങ്ങളിൽ ആദ്യ ഡെലിവറിക്ക് ഹിന്ദു ജനനനിരക്ക് 22.31% ആയിരുന്നു. മുസ്ലീങ്ങൾ  15.36% ആയിരുന്നു. രണ്ടാമത്തെ പ്രസവങ്ങളുടെ കണക്കിൽ ഹിന്ദുക്കളുടെ ജനനനിരക്ക് 17.63 ശതമാനവും മുസ്ലീങ്ങളുടെ ജനന നിരക്ക് 14.34 ശതമാനവുമാണ്. മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പ്രസവങ്ങളുടെ ഹിന്ദു ജനനനിരക്ക് യഥാക്രമം 2.23%, 0.23%, 0.09% എന്നിങ്ങനെയാണെങ്കിൽ, മുസ്ലീം ജനനനിരക്ക് യഥാക്രമം 8.32%, 2.38%, 0.85% എന്നിങ്ങനെയാണ്. എന്നാൽ ക്രൈസ്തവ ജനനനിരക്ക് ഒരിക്കലും മറ്റു സമുദായങ്ങളോട് മല്സരിക്കുന്നതല്ല എന്ന് മാത്രമല്ല തുലോം കുറവാണ് എന്ന് പറയേണ്ടി വരും .

കേരളത്തിൽ 25ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവ ജനസംഖ്യ 19ശതമാനവും പിന്നീട് 18 ശതമാനവും ആയികുറഞ്ഞ്  ഇപ്പോള്‍ 14 ശതമാനത്തിൽ എത്തി നിൽക്കുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഒരു പഠന പ്രകാരം കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ നേരിടുന്ന ഒരു പ്രശ്നമാണ് പാഴ്സി സിന്‍ഡ്രോം. ഇന്ത്യയില്‍ പാഴ്സികള്‍ മൂന്നിലൊന്നായി കുറഞ്ഞുപോയതുപോലെ ഇവിടുത്തെ സുറിയാനി ക്രൈസ്തവര്‍ അതിഭീകരമായി കുറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത. കേന്ദ്രസര്‍ക്കാര്‍ പാഴ്സികളുടെ ജനസംഖ്യ കുറഞ്ഞുവന്നപ്പോൾ ജനസംഖ്യാ വർദ്ധനവിനായി ജീവ പാഴ്സി എന്നൊരു സ്കീം കൊണ്ടുവന്നു. ഇതുപോലയുള്ള പദ്ധതികള്‍ ക്രൈസ്തവ സമൂഹത്തിനും  അനിവാര്യമായി വന്നിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ ക്രൈസ്തവ സമുദായം അന്യം നിന്ന് പോകുന്നത് തടയുവാൻ ക്രൈസ്തവ സഭകൾ കുട്ടികളുടെ എണ്ണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്. വിവിധ രൂപതകൾ കുട്ടികൾ കൂടുതൽ ഉള്ള കുടുംബങ്ങളെ  ആദരിക്കുകയും പ്രോത്സാഹന നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നു .
ജനസംഖ്യ വർധനയിൽ ക്രമാതീതമായി കുറവ് മാത്രം രേഖപ്പെടുത്തുന്ന ഒരു സമൂഹം അന്യം നിന്ന് പോകാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ  മറ്റു സമുദായങ്ങൾക്ക് അസ്വസ്ഥത ഉളവാക്കുന്നു എന്നത് സ്വാർത്ഥത അല്ലാതെ മറ്റെന്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.