കൊച്ചി: അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ജോലി തേടി പോകുന്ന തലമുറയെ കാണാനാവുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇതിന് മുന്നോടിയായാണ് ലോകസമ്പന്നന്‍മാര്‍ ബഹിരാകാശത്ത് നിക്ഷേപം നടത്തുന്നത്. എയര്‍ലൈനുകള്‍ പോലെ സ്‌പേസ് ലൈനുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കൊച്ചിയില്‍ നിന്ന് സ്‌പേസ് വഴി മറ്റൊരു രാജ്യത്തെത്താവുന്ന കാലം വിദൂരമല്ല. സമയലാഭവും അപകടരഹിതവുമായിരിക്കും ഈ സ്‌പേസ് ലൈനുകളെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ യാത്രയെപ്പറ്റി സന്തോഷിന്റെ വാക്കുകള്‍ ഇങ്ങനെ: 2007ലാണ് റിച്ചാര്‍ഡ് ബ്രാന്‍സന്‍ സ്വകാര്യ ബഹിരാകാശ ടൂറിസം കമ്പനിയായ വെര്‍ജിന്‍ ഗാലക്റ്റിന്റെ ഭാഗമാവുന്നത്. ലോകമെമ്പാടു നിന്നും താത്പര്യമുള്ള വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പല തവണ പരിശീലനങ്ങളില്‍ പങ്കെടുത്തു. ഇക്കാലത്തിനിടയില്‍ പലവിധമായ വെല്ലുവിളികളും ഉണ്ടായി. പക്ഷെ യാത്രയുടെ ഒരുക്കങ്ങള്‍ക്ക് അതൊരു തടസമായില്ല.
റോക്കറ്റ് തകര്‍ന്ന് രണ്ടുപേരും സ്‌പേസ് ഷിപ് തകര്‍ന്ന് ഒരാളും മരിച്ച സംഭവങ്ങള്‍ വരെ ഉണ്ടായി. കോവിഡും സാമ്പത്തിക പ്രയാസവുമെല്ലാം പ്രതിസന്ധിയുണ്ടാക്കി. അതിനെയെല്ലാം അതിജീവിച്ച് 2020 ജൂണില്‍ ബഹിരാകാശ സഞ്ചാരത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ലൈസന്‍സ് നേടി. ജൂലൈ 11ന് ആദ്യ ബഹിരാകാശ സംഘം യാത്ര പോവുകയും ചെയ്തു. ഒരാള്‍ക്കുള്ള യാത്രാ ചെലവ് രണ്ടര ലക്ഷം ഡോളറാണ് അതായത് 1.8 കോടി രൂപ. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ അവസരം. കൂടുതല്‍ രാജ്യങ്ങള്‍ ഈ രംഗത്തേക്ക് വരുന്നതോടെ സാധാരണക്കാര്‍ക്കും യാത്ര പ്രാപ്യമാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.