6 എ എം പ്രെയർ വാരിയർസ് - സീറോ-മലബാർ മെൽബൺ രൂപത യൂത്ത് അപ്പസ്റ്റലേറ്റ് യാമപ്രാത്ഥനകൾ ആരംഭിച്ചു

6 എ എം പ്രെയർ വാരിയർസ് - സീറോ-മലബാർ മെൽബൺ രൂപത യൂത്ത് അപ്പസ്റ്റലേറ്റ് യാമപ്രാത്ഥനകൾ ആരംഭിച്ചു

മെൽബൺ: സീറോ-മലബാർ മെൽബൺ രൂപത  യൂത്ത് മൂവ്മെന്റിന്റെ  നേതൃത്വത്തിൽ യാമപ്രാത്ഥനകൾ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ ജോക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനമായ ജൂലൈ 26-ന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6 മണിക്ക് (മെൽബൺ, സിഡ്നി, കാൻ‌ബെറ-സമയം) ഓൺലൈൻ വഴിയാണ് സപ്ര യാമപ്രാർത്ഥന നടത്തുന്നത്.

സപ്രായെത്തുടർന്നു അതാതു ദിവസത്തെ ആരാധനാക്രമ വായനകളിൽനിന്നുള്ള ബൈബിൾ വിചിന്തനവും, മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടുന്നു.സീറോ മലബാർ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് യാമപ്രാർത്ഥനകൾ. പ്രധാനമായും സങ്കീർത്തനങ്ങൾ ചൊല്ലിയാണ് യാമപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നത്. യാമങ്ങൾ തോറും പ്രാർത്ഥിക്കുക എന്ന പാരമ്പര്യത്തിലധിഷ്ഠിതമാണ് ഈ പ്രാത്ഥനാ രീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.