കൊച്ചി: പിറവം കക്കാട്ടില്‍ നിന്ന് വീട്ടുജോലിക്കായി അബുദാബിയിലേക്ക് കൊണ്ടുപോയ വീട്ടമ്മയ്ക്ക് അവിടെ കഠിന മര്‍ദനമേറ്റതായി പരാതി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്. കക്കാട്ടില്‍ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ നോക്കാനാണ് രണ്ട് വര്‍ഷം മുമ്പ് ലിസിയെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ലിസി മടങ്ങിയെത്തിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. അവശ നിലയിലായ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് പല ഭാഗത്തും പൊള്ളിയതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്.
തലയില്‍ മുറിപ്പാടുമുണ്ട്. ആരോഗ്യവതിയായിപ്പോയ ലിസി തീര്‍ത്തും അവശയായാണ് തിരിച്ചെത്തിയതെന്ന് വീട്ടുകാരും പരാതിപ്പെട്ടു. പിറവം പോലീസ് കേസെടുത്തു. അങ്കണവാടിയില്‍ ആയയായിരുന്ന ലിസി മൂന്ന് മക്കളുടെ മാതാവാണ്. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് അബുദാബിയിലേക്ക് പോകാന്‍ സന്നദ്ധയായത്. 20,000 രൂപ നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും ഒരു കൊല്ലത്തിനു ശേഷമാണ് മര്‍ദനം തുടങ്ങിയതെന്നും ശമ്പളം കൃത്യമായി കിട്ടിയില്ലെന്നും ലിസി മൊഴി നല്‍കി. വീട്ടിലേക്ക് ഫോണ്‍ ചെയ്യാനും അനുവദിച്ചിരുന്നില്ലെന്ന് ലിസി പറയുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.