കോവിഡ്: റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്കുമെന്ന് സൗദി

കോവിഡ്: റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്കുമെന്ന് സൗദി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ വ്യക്തമാക്കി.

2020 മാര്‍ച്ചിനുശേഷം ആദ്യമായി അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മെയ് മാസത്തില്‍ വിദേശയാത്ര ചെയ്യാവുന്ന ചില സൗദി പൗരന്മാര്‍ യാത്രാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പങ്കുണ്ടെന്ന് തെളിയിക്കപ്പെടുന്ന ഏതൊരാള്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നും രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ കനത്ത പിഴ നല്‍കേണ്ടതുണ്ടെന്നും മൂന്ന് വര്‍ഷത്തേക്ക് യാത്രയില്‍ നിന്ന് വിലക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.