നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 18 പേര്‍ മരിച്ചു; അപകടം ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ഇന്ന് പുലര്‍ച്ചെ

നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 18 പേര്‍ മരിച്ചു; അപകടം ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ഇന്ന് പുലര്‍ച്ചെ

ലക്നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ മരിച്ചു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ലക്നൗ- അയോദ്ധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ പത്തൊന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹരിയാനയില്‍ നിന്ന് മടങ്ങുകയായിരുന്ന ബീഹാര്‍ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവര്‍ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. ബസിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.