ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഗ്ലാസ് ഹൗസില്‍ രാവിലെ 11-ന് ലളിതമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാവിലെ യെഡിയൂരപ്പയെ സന്ദര്‍ശിക്കുകയും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. കര്‍ണാടകയിലെ 23-ാമത് മുഖ്യമന്ത്രിയാണു ബസവരാജ് ബൊമ്മെ.
നേരത്തെ, യെഡിയൂരപ്പ മന്തിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആര്‍. ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള യെഡിയൂരപ്പ ഒഴിവാകുമ്പോള്‍ പകരമെത്തുന്നതും അതേ വിഭാഗത്തില്‍പ്പെട്ടയാള്‍ തന്നെയാകണമെന്ന സമ്മര്‍ദം കൂടി കണക്കിലെടുത്താണു തീരുമാനം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.