തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിലുളള തെറ്റുകള്‍ മൂലം വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ തിരുത്താനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഒന്നാം ഡോസിന്‍റേയും രണ്ടാം ഡോസിന്‍റേയും ബാച്ച് നമ്പറും തിയതിയും ഉള്‍പ്പെട്ട സർട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി തുടങ്ങി. കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിലെ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനും അവസരമുണ്ട്. കോവിന്‍ വെബ് സൈറ്റില്‍ നിന്നുതന്നെ തിരുത്താനും പാസ് പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണമാത്രമാണ് തെറ്റ് തിരുത്താന്‍ സാധിക്കുക.
selfregistration.cowin.gov.in എന്ന ലിങ്കിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. വാക്സിനേഷനായി രജിസ്ട്രർ ചെയ്യുമ്പോള്‍ നല്‍കി ഫോണ്‍നമ്പർ നല്‍കി ഒടിപിയ്ക്കായി കാത്തിരിക്കുക. ഒടിപി നമ്പർ നല്‍കുമ്പോള്‍ രജിസ്ട്രർ ചെയ്തവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. സർട്ടിഫിക്കറ്റില്‍ പിഴവുളളവർ വലതുവശത്ത് കാണുന്ന raise an issue വില്‍ ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സർട്ടിഫിക്കറ്റ്, ആഡ് മൈ പാസ്പോർട്ട് ഡീറ്റെയ്ല്‍സ്, റിപ്പോർട്ട് അണ്‍നോണ്‍ മെമ്പർ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും. പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ് മിറ്റ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് 'ദിശ' 104,1056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.