മസ്കറ്റ് : ഒമാനില്‍ 518 പേരിലാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. 14 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 295,535 പേരിലാണ് ഒമാനില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. 3802 മരണവും റിപ്പോർട്ട് ചെയ്തു.63 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 641 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 272 പേർ അത്യാഹിത വിഭാഗത്തിലാണ്. 277,632 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.9 ശതമാനമാണ്. രാജ്യത്തെ നിലവിലുളള നിയന്ത്രണങ്ങള്‍ സംബന്ധിച്ചുളള വിലയിരുത്തലുകള്‍ക്കായി വ്യാഴാഴ്ച സുപ്രീം കമ്മിറ്റി യോഗം ചേരും. വാക്സിന്‍റെ ഒന്നാം ഡോസെടുത്ത് 10 ആഴ്ച കഴിഞ്ഞവർക്ക് രണ്ടാം ഡോസ് വാക്സിനായുളള രജിസ്ട്രേഷന്‍ ആരംഭിക്കും. അടുത്ത ആഴ്ച അവസാനത്തോടെ 12 നും 18 നും ഇടയില്‍ പ്രായമുളളവരുടെ വാക്സിനേഷന്‍ ആരംഭിക്കുമെന്നും ഒമാന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ ഉള്‍പ്പടെയുളള നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനം കുറയുന്നതിന് സഹായകരമായെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.