കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹാസ്യനടനെ താലിബാന്‍ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ഖാഷയെന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഖാഷയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഖാഷയെ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ താലിബാനാണെന്ന് കുടുംബം വ്യക്തമാക്കി. എന്നാല്‍ ഉത്തരവാദിത്തം തീവ്രവാദികള്‍ ഏറ്റെടുത്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. ഖാഷയെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു പിന്നാലെ അഫ്ഗാന്‍ സൈന്യവും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടേയും കുട്ടികളുടേയും എണ്ണം വര്‍ദ്ധിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. മെയ്-ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.