ഡോക്ട‍ർമാർക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ യുഎഇ

ഡോക്ട‍ർമാർക്ക് ഗോള്‍ഡന്‍ വിസ  നല്‍കാന്‍ യുഎഇ

ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോള്‍ഡന്‍ വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുളള എല്ലാ ഡോക്ടർമാർക്കും 2022 സെപ്റ്റംബർ വരെ ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷ സമർപ്പിക്കാം.

smartservices.ica.gov.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ദുബായ് ലൈസൻസുള്ള ഡോക്​ടർമാർക്ക്​smart.gdrfad.gov.ae എന്ന വെബ്​സൈറ്റിലൂടെ അപേക്ഷിക്കാം. ആരോഗ്യ രംഗത്ത് ഡോക്ടമാർ നല്കിയ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് എല്ലാവർക്കും ഗോള്‍ഡന്‍ വിസ നല്‍കാനുളള തീരുമാനം എടുത്തത്.

ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് രാജ്യത്ത് സ്ഥാപിക്കുന്ന ഏഴ് കേന്ദ്രങ്ങളിലൂടെ അപേക്ഷ സ്വീകരിക്കും. ഇപ്പോള്‍ തന്നെ മലയാളികള്‍ ഉള്‍പ്പടെയുളള നിരവധി ഡോക്ടർമാർക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.