പൊതുസ്ഥലത്ത് പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാന്‍ അബുദാബി

പൊതുസ്ഥലത്ത് പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാന്‍ അബുദാബി

അബുദാബി: പൊതുസ്ഥലങ്ങളിലുളള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാന്‍ അബുദാബി. ഓഗസ്റ്റ് 20 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. സ‍ർക്കാ‍ർ സ്ഥാപനങ്ങളിലേക്കുളള പ്രവേശനത്തിന് നിലവില്‍ വാക്സിനേഷന്‍ നിർബന്ധമാണ്. ഇതുകൂടാതെ പിസിആർ നെഗറ്റീവ് പരിശോധാഫലവും വേണം.

പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 20 മുതല്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ച നിറം തെളിയണമെന്നുളളതാണ് നിബന്ധന. നിലവില്‍ തല്‍സമയ പരിപാടികള്‍ക്കുളള പ്രവേശനത്തിന് ഇത് നിർബന്ധമാണ്.

താമസക്കാ‍ർക്കും വിദേശസഞ്ചാരികള്‍ക്കും നിയമം ബാധകമാണ്. ടൂറിസ്റ്റ്, വിസിറ്റ് വിസയിലുള്ള യൂണിഫൈഡ് ഐഡന്റിഫിക്കേഷന്‍ നമ്പർ വച്ചാണ് വിനോദസഞ്ചാരികളും സന്ദർശകരും അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.