യുഎഇയില്‍ ഇന്ധന വിലയില്‍ വർദ്ധന

യുഎഇയില്‍ ഇന്ധന വിലയില്‍ വർദ്ധന

ദുബായ്: യുഎഇ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. സൂപ്പര്‍ 98 പെട്രോള്‍ 2.47 ദിര്‍ഹം ലിറ്ററിന് ആയിരുന്നത് ഇനി 2.58 ദിര്‍ഹമാകും.

സ്‌പെഷ്യല്‍ പെട്രോള്‍ 2.35 ദിര്‍ഹം ആയിരുന്നത് 2.47 ദിര്‍ഹമാകും. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.28 ദിര്‍ഹമായിരുന്നു കഴിഞ്ഞ മാസത്തെ വില. ഇത് 2.39 ദിര്‍ഹമായി ഉയരും. ഡീസലിന്‍റെ വില 2.42 ദിര്‍ഹം ആയിരുന്നത് 2.45 ദിര്‍ഹവുമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.