തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് കേരളം സന്ദർശിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനായി നിയോഗിച്ച വിദഗ്ദ്ധ കേന്ദ്രസംഘമാണ് ഇന്ന് വൈകിട്ട് സംസ്ഥാനത്തെത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറുപേരാണുള്ളത്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാനത്തെ ആരോഗ്യ വിദഗ്ദ്ധരുമായി സഹകരിച്ചായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്തെ ആറുജില്ലകളില്‍ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി പി ആര്‍) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. കര്‍ശനനിയന്ത്രണങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.