മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം; 2-1ന് പരമ്പര നേടി

മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്‌ക്ക് ഏഴ് വിക്കറ്റ് വിജയം; 2-1ന് പരമ്പര നേടി

കൊളംബൊ: മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്ത് ശ്രീലങ്ക 2-1ന് പരമ്പര നേടി. ദുര്‍ബലമായ വിജയലക്ഷ്യം ശ്രീലങ്ക 33 പന്തുകള്‍ ബാക്കി നില്‍ക്കെ നേടിയെടുത്തു.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധനഞ്ജയ ഡി സില്‍വ(20 പന്തില്‍ പുറത്താകാതെ 23)യും വാനിന്ദു ഹസരങ്കയും (9 പന്തില്‍ 14) മെല്ലെ ലങ്കയെ വിജയതീരത്തെത്തിച്ചു. ശ്രീലങ്കയുടെ നഷ്‌ടമായ മൂന്ന് വിക്കറ്റുകളും നേടിയത് യുവതാരം രാഹുല്‍ ചഹര്‍ ആണ്. നാല് ഓവറുകളില്‍ 15 റണ്‍സ് വഴങ്ങിയാണ് ചഹര്‍ മൂന്ന് വിക്കറ്റും നേടിയത്. ശ്രീലങ്കന്‍ നിരയില്‍ ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോ (12), മിനോദ് ഭാനുക(18), സമരവിക്രമ(6) എന്നിവരാണ് പുറത്തായത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റ്സ്‌മാന്‍മാരുടെ കുറവിലും അനുഭവ പരിചയ കുറവിലും വല്ലാതെ കുഴങ്ങി. നായകന്‍ ശിഖ‌ര്‍ ധവാന്‍ ആദ്യ പന്തില്‍ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.ധവാന് പിന്നാലെ ഒന്‍പത് റണ്‍സ് മാത്രം നേടി മലയാളി താരം ദേവ്ദത്ത് പടിക്കലും പുറത്തായി. പിറകെ റണ്ണൊന്നുമെടുക്കാതെ സഞ്ജു സാംസണും പുറത്തായപ്പോള്‍ ഇന്ത്യ 24ന് മൂന്ന്. ഒരു റണ്‍ കൂട്ടി ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ്(14) പുറത്ത്. പിന്നാലെ നിതീഷ് റാണയും(6) പുറത്തായി.

ഭുവനേശ്വര്‍ കുമാര്‍ (16) ,രാഹുല്‍ ചാഹര്‍ (5) വരുണ്‍ ചക്രവര്‍ത്തി (0) എന്നിവരും പുറത്തായി. 28 പന്തുകളില്‍ 23 റണ്‍സ് നേടി കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ആയത്. ചേതന്‍ സകറിയ അഞ്ച് റണ്‍സോടെ ഒപ്പം നിന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 20 ഓവറില്‍ 81ന്8 എന്ന നിലയില്‍ അവസാനിച്ചു. വാനിന്ദു ഹസരങ്ക നാല് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ ദസുന്‍ സനക 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.