കോഴിക്കോട്: നിയമവാഴ്ച അട്ടിമറിക്കാൻ എല്ലാ കാലത്തും ശ്രമിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ലൈഫ്മിഷൻ തട്ടിപ്പിലും ഈ നിക്കമുണ്ടെങ്കിലും അത് വിജയിക്കാൻ പോവുന്നില്ല. നിയമവ്യവസ്ഥ അട്ടിമറിക്കാൻ പിണറായി വിജയൻ ഏതറ്റംവരെ പോവുമെന്ന് അന്വേഷണ ഏജൻസികൾക്ക് അറിയാം. നിയമത്തിന്റെ വഴിയിലൂടെ ലൈഫ്മിഷൻ അഴിമതി പുറത്തുകൊണ്ടുവരാനുള്ള നടപടികൾ കേന്ദ്രഏജൻസികൾ തുടരും. ഈ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പിണറായിവിജയനും സംസ്ഥാന സർക്കാരും നടത്തുന്ന എല്ലാ പ്രതിരോധങ്ങളും അതിജീവിച്ച് അഴിമതിക്കാരെ പുറത്തുകൊണ്ട് വരാൻ അന്വേഷണ ഏജൻസികൾക്ക് കഴിയും. കുറ്റം ചെയ്ത ഒരാളെയും രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായും ഭരണകൂടത്തിന്റെ ഒത്താശയോടെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ലാവ്ലിൻ കേസ് വിചാരണ കൂടാതെ വെറുതെവിട്ടത് നിയമവിദഗ്ധർ അമ്പരപ്പോടെയാണ് കണ്ടത്. ഇത് ശരിയാണോയെന്ന ചോദ്യം ഇപ്പോഴും മുഴച്ചുനിൽക്കുന്നുണ്ട്. ലാവ്ലിൻ കേസിൽ എങ്ങനെയാണ് പിണറായി വിജയൻ രക്ഷപ്പെട്ടതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത്തരം നീക്കം ഇനി വിജയിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.