കനത്ത മഴയില്‍ യമുനാ നദി കരകവിയുന്നു; ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്

കനത്ത മഴയില്‍ യമുനാ നദി കരകവിയുന്നു; ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്. യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 204.50 മീറ്ററിൽ എത്തുമ്പോഴാണ് മുന്നറിയിപ്പ് നല്‍കുക

നഗരത്തിന്റെ വിവിധ മേഖലകളില്‍ യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.

ഇന്നലെ രാവിലെ ആറിന് പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴിന് ഇത് 205.17 മീറ്ററും, എട്ടിന് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിൽ എത്തുമ്പോഴാണ് മുന്നറിയിപ്പ് നല്കുന്നത്. ഈ പരിധി കഴിഞ്ഞതോടെയാണ് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.