അസം-മിസോറം അതിര്‍ത്തി തര്‍ക്കം പുതിയ വഴിത്തിരിവില്‍; അസം മുഖ്യമന്ത്രിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് മിസോറം

അസം-മിസോറം അതിര്‍ത്തി തര്‍ക്കം പുതിയ വഴിത്തിരിവില്‍; അസം മുഖ്യമന്ത്രിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് മിസോറം

ദിസ്പൂര്‍: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ഷര്‍മയ്ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ഷര്‍മയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. വൈറന്‍ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഓഗസ്റ്റ്  ഒന്നിന്‌  ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ മിസോറാം എം.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് അസം പൊലീസ് സമന്‍സ് അയച്ചു. എംപിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമന്‍സ് നല്‍കിയത്.

അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ച ശേഷം കേന്ദ്രസേനയെ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ഇതിനിടെയാണ് പരസ്പം പ്രതികാര നടപടികളുമായി രണ്ട് സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.