'സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു; തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല': വെളിപ്പെടുത്തലുമായി കസ്റ്റംസ് കമ്മീഷണര്‍

 'സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു; തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല': വെളിപ്പെടുത്തലുമായി കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്ഥലം മാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. കേസില്‍ ഒരു ഭരണ കക്ഷിയുടെ ഇടപെടലുണ്ടായതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പൊലീസ് എടുത്ത കേസുകളില്‍ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും വ്യക്തമാക്കിയ സുമിത് കുമാര്‍ കസ്റ്റംസിന് മേല്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. അത്തരത്തില്‍ ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല.

കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറി പോകുന്നത് ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് പറഞ്ഞ അദ്ദേഹം ഏത് ഭാഗത്തു നിന്നുമാണ് ഇടപെടലുണ്ടായത് എന്ന് വ്യക്തത വരുത്തിയിട്ടില്ല.

ഡോളര്‍ കടത്ത് കേസില്‍ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ സുമിത് കുമാര്‍ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണ് മുന്‍ മന്ത്രിക്ക് ബന്ധമെന്ന് വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.