ചാള്‍സ്-ഡയാന വിവാഹച്ചടങ്ങിലെ കേക്കിന്റെ കഷ്ണം ലേലത്തിന്

ചാള്‍സ്-ഡയാന വിവാഹച്ചടങ്ങിലെ കേക്കിന്റെ കഷ്ണം ലേലത്തിന്

ലണ്ടന്‍: 1981-ല്‍ നടന്ന ചാള്‍സ്-ഡയാന വിവാഹച്ചടങ്ങിലെ കേക്കിന്റെ കഷ്ണം ലേലത്തിന്. ഓഗസ്റ്റ് 11-ന് സംഘടിപ്പിക്കുന്ന ലേലത്തിലാണ് വിവാഹച്ചടങ്ങിനായി തയാറാക്കിയ കേക്കിന്റെ കഷണം വില്‍പനക്കെത്തുന്നത്. നാല്‍പതു കൊല്ലം പഴക്കമുള്ള കേക്കിന് ലേലത്തില്‍ വന്‍തുക നേടാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മാര്‍സിപാന്‍ ബെയ്സും മുകള്‍ വശത്ത് പഞ്ചസാര കോട്ടിങ്ങുമുള്ള കേക്കില്‍ കോട്ട്-ഓഫ്-ആംസ് (പ്രത്യേക രാജകീയ ചിഹ്നം) സ്വര്‍ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങള്‍ ഉപയോഗിച്ച് ചിത്രലേഖനം ചെയ്തിട്ടുണ്ട്. അമ്മ മഹാറാണിയുടെ കുടുംബാംഗമായ മോയ്റ സ്മിത്തിനായി ക്ലാരന്‍സ് ഹൗസിലെ വസതിയിലേക്കു കൊടുത്തയച്ച കേക്കിന്റെ ഭാഗമാണ് ലേലത്തിനെത്തുന്നത്. വിവാഹച്ചടങ്ങിന്റെ ഭാഗമായി 23 കേക്കുകളാണ് അന്ന നിര്‍മിച്ചത്.

സ്മിത്ത് ആ കേക്കിന്റെ കഷണത്തെ 'സൂക്ഷിച്ച് കൈകാര്യം ചെയ്യുക-ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹകേക്ക്' എന്ന കുറിപ്പെഴുതി തന്റെ കയ്യൊപ്പോടെ ഒട്ടിച്ച് ഒരു ടിന്നില്‍ സൂക്ഷിച്ചുവെച്ചു. 29/7/81 എന്ന തീയതിയും അതില്‍ കുറിച്ചിരുന്നു. 2008-ല്‍ മറ്റൊരാള്‍ക്കു കേക്ക് വിറ്റിരുന്നെങ്കിലും അത് വീണ്ടുമിപ്പോള്‍ ലേലത്തിനെത്തിച്ചിരിക്കുകയാണ്. 300 മുതല്‍ 500 പൗണ്ട് വരെ കേക്കിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇത്രയും കൊല്ലത്തിന് ശേഷവും കേക്കിന് കാഴ്ചയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലേലത്തിന്റെ സംഘാടകരായ ഡൊമിനിക് വിന്റര്‍ ഓക്ഷനിയേഴ്സ് പറഞ്ഞു. പക്ഷേ കേക്ക് കഴിക്കരുതെന്നാണ് തങ്ങളുടെ ഉപദേശമെന്നും മുഖ്യ സംഘാടകനായ ക്രിസ് ആല്‍ബറി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.