ജമൈക്കയുടെ എലൈന്‍ തോംപ്സണ്‍ വേഗ റാണി; 33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥ

ജമൈക്കയുടെ എലൈന്‍ തോംപ്സണ്‍ വേഗ റാണി; 33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥ

ടോക്യോ: ഒളിമ്പിക്‌സിലെ വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംപ്സണ്‍. 10.61 സെക്കന്‍ഡിലാണ് എലൈന്‍ നൂറു മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. 33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. ഷെല്ലി ആന്‍ ഫ്രേസര്‍ക്കാണ് വെള്ളി.

ഷരിക ജാക്സണ്‍ വെങ്കലം നേടി. മൂന്നു മെഡല്‍ ജേതാക്കളും ജമൈക്കന്‍ താരങ്ങളാണ്. 10.74 സെക്കന്‍ഡ് ആണ് ഷെല്ലിയുടെ സമയം. ഷരിക ഓടിയെത്തിയത് 10.76 സെക്കന്‍ഡിലും. 2016ല്‍ റിയോ ഒളിംപിക്സില്‍ നേടിയ സ്വര്‍ണ മെഡല്‍ നേട്ടമാണ് എലൈന്‍ ആവര്‍ത്തിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ആറ് അത്‌ലറ്റുകള്‍ പതിനൊന്ന് സെക്കന്‍ഡില്‍ താഴെ സമയമെടുത്താണ് ഓടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.