തിരുവനന്തപുരം: പ്രളയ സെസ് ഇന്നു മുതല്‍ ഇല്ല. സ്വര്‍ണം, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ അടക്കം വിലയേറിയ ഉത്പന്നങ്ങള്‍ക്കെല്ലാം ഇന്നു മുതല്‍ നേരിയ വിലക്കുറവ് ഉണ്ടാകും. ഈ വിലക്കുറവ് ഓണവിപണിയെ ഉഷാറാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
2019 ഓഗസ്റ്റ് ഒന്നിനാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 12%, 18%, 28% ജി.എസ്.ടി നിരക്കുകളുള്ള ആയിരത്തോളം ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനവുമായിരുന്നു സെസ്.
കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ്, സ്വര്‍ണം, വെള്ളി, ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ഇന്‍ഷ്വറന്‍സ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസ് ആണ് ഇല്ലാതാവുക.
പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകി. ജനങ്ങൾ ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.