രാജ്യത്ത് 24 മണിക്കൂറില്‍ 41,831 പേര്‍ക്ക് കോവിഡ്; പകുതിയും കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറില്‍ 41,831 പേര്‍ക്ക് കോവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36ശതമാനമാണ് രോഗമുക്തി നിരക്ക്.4,10,952 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 30820,521 പേരാണ് രോഗമുക്തരായത്. 4,24,351പേര്‍ മരിച്ചു.

കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 80 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 49.3 ശതമാനവും കേരളത്തില്‍ നിന്നാണ്. 
പ്രതിദിന മരണസംഖ്യയില്‍ മുന്നില്‍ മഹാരാഷ്‌ട്രയാണ് 225. പിന്നില്‍ കേരളം 80. രോഗമുക്തി നേടിയവരുടെ എണ്ണം 39,258 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60.15 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ 47.02 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവുമധികം പ്രതിദിന രോഗബാധിതരുള‌ളത് കേരളത്തിലാണ് 20,624. പിന്നിലായി മഹാരാഷ്‌ട്ര 6959. വലിയ രോഗബാധയുള‌ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.