തൃശൂര്‍: പതിനഞ്ച് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കിയതിന്റെ സന്തോഷത്തിലാണ് ഉദയ പ്രോവിന്‍സില്‍ സി എം സി സിസ്റ്റേഴ്‌സ്. ചാവറ ആരാമം പദ്ധതി പ്രകാരമാണ് ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയിലാണ് ഭവനങ്ങള്‍ കൈമാറിയത്. കണ്ണിക്കരയില്‍ 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.
സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ റവ. ഡോ ലാസര്‍ കുറ്റിക്കാടന്‍ നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ ജോജോ, താഴേക്കാട് വികാരി റവ.ഫാ ജോണ്‍ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ.ഫാ ആന്റോ ആലപ്പാടന്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗതം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമലയും സാമൂഹിക വകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോള്‍ നന്ദിയും പറഞ്ഞു. സി.എം സി സന്യാസ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ നൂറ്റി അമ്പതാം ഓര്‍മ്മ ദിനത്തിന്റെ സ്മരണയാണ് ചാവറ ആരാമം പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.