ഇന്ത്യ-യുഎഇ യാത്രാവിമാന വിലക്ക് നീണ്ടേക്കുമെന്നുളള സൂചന നല്‍കി എത്തിഹാദ്

ഇന്ത്യ-യുഎഇ യാത്രാവിമാന വിലക്ക് നീണ്ടേക്കുമെന്നുളള സൂചന നല്‍കി എത്തിഹാദ്

അബുദബി: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിമാന വിലക്ക് നീണ്ടേക്കുമെന്നുളള സൂചന നല്‍കി ദേശീയ വിമാന കമ്പനിയായ എത്തിഹാദ്. യുഎഇയുടെ ഔദ്യോഗിക നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് ഏഴുവരെ യാത്രാവിമാനസർവ്വീസുണ്ടാകില്ല, എന്നാല്‍ ഇന്ത്യ,പാകിസ്ഥാന്‍ ഉള്‍പ്പടെയുളള രാജ്യങ്ങളുടെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും പിന്നീടുളള തീരുമാനം. അതൊരുപക്ഷെ വിമാനയാത്ര വിലക്ക് നീട്ടുമെന്നുളളതാകാം, എത്തിഹാദ് വ്യക്തമാക്കുന്നു.

യുഎഇയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അറിയിപ്പ് അനുസരിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാനസർവ്വീസുണ്ടാവില്ല. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഇന്ത്യാ പാകിസ്ഥാന്‍ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ആഗസ്റ്റ് ഏഴുവരെ വിമാനസർവ്വീസുണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പിന്നീടുളള തീരുമാനമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

നയതന്ത്ര പ്രതിനിധികള്‍, യുഎഇ സ്വദേശികള്‍, ഗോള്‍ഡന്‍ വിസയുളളവർ എന്നിവർക്ക് മാത്രമാണ് നിലവില്‍ വ്യവസ്ഥകളോടെ നേരിട്ട് പ്രവേശിക്കാന്‍ അനുമതിയുളളത്. എത്തിഹാദിന്‍റെ കാ‍ർഗോ സേവനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാധാരണ രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.