യുഎഇയില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങി

യുഎഇയില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങി

ദുബായ്: യുഎഇയില്‍ കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവർക്ക് മൂന്നാമതുളള ബൂസ്റ്റർ ഡോസുകള്‍ കൂടി നല്‍കിത്തുടങ്ങി. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ബൂസ്റ്റർ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

സിനോഫാം വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് ആറുമാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നല്‍കുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാലും ചില വിഭാഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ബൂസ്റ്റർ ഡോസ് നല്‍കുന്നുണ്ട്.  എല്ലാ എമിറേറ്റുകളിലും നിന്നുള്ള യുഎഇ പൗരന്‍മാര്‍, സ്വദേശികള്‍ക്കായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ആരോഗ്യ പരിശോധനയില്‍ ആവശ്യമെന്ന് കണ്ടാല്‍ ബൂസ്റ്റർ ഡോസ് നല്‍കുന്നത്.

അബുദബിയില്‍ വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് ആറുമാസം കഴിഞ്ഞാല്‍ മൂന്നാം ഡോസായി സിനോഫാം തന്നെയോ ഫൈസര്‍ വാക്‌സിനോ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്.ഫൈസ‍റാണ് ബൂസ്റ്റർ ഡോസായി എടുക്കുന്നതെങ്കില്‍ ഒരു ഡോസെടുത്താല്‍ മതിയെന്നാണ് നിർദ്ദേശം. എന്നാല്‍ ഓരോരുത്തരുടേയും പ്രതിരോധ ശേഷി വിലയിരുത്തി,ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് രണ്ട് ഡോസെടുക്കുന്നതിനും സൗകര്യമുണ്ട്.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആപ്പിലൂടെയോ അബുദബി പൊതുജനാരോഗ്യസേവനകേന്ദ്രമായ സേഹയുടെ ആപ്പിലൂടെയോ ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.