കോവിഡ്: കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച

കോവിഡ്:  കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം രാവിലെ പതിനൊന്നിന് തിരുവനന്തപുരം ജില്ലാ കളക്ടറുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളെയും കാണും. കൂടാതെ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സംഘം തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ടിപിആര്‍ 13 ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന് 
വിദ​ഗ്ധ സംഘം നിര്‍ദേശം നല്‍കും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറം​ഗ സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

ടിപിആര്‍ അ‍ഞ്ചില്‍ താഴെ എത്തിക്കണമെന്ന് വിദ​ഗ്ധ സമിതി ആരോ​ഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ടിപിആര്‍ ഉയരുന്നത് ​ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദ​ഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.