വാക്‌സിനേഷന്‍ തോത് ഈ മാസം വര്‍ധിപ്പിക്കും: ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

വാക്‌സിനേഷന്‍ തോത് ഈ മാസം വര്‍ധിപ്പിക്കും:  ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം പശ്ചാത്തലത്തിൽ വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സിൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷിൽഡ്, ഭാരത് ബയോടെക്കിൻ്റെ കോവാക്സീൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സിൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സിനേഷനായി ഉപയോഗിക്കുന്നത്.

കോവിഷിൽഡ്, കോവാക്സിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സിൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്പുട്നിക് വി വാക്സിൻ ഉൽപാദനം സെറം ഇൻസ്റ്റിറ്റൂട്ട് ഉടനെ ആരംഭിക്കും. പുതിയ വാക്സിനുകൾ എത്തുകയും നിലവിലുള്ള വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സിൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. 

അമേരിക്കൻ നിർമ്മിത വാക്സിനായ മോഡേണ വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഡേണ വാക്സിൻ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.

ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിൻ. ഇതോടൊപ്പം ബയോളിജിക്കൽ ഇ കമ്പനി വികസിപ്പിച്ച കോർബീവാക്സീൻ എന്നിവ ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.