ട്രോളിംഗ് നിരോധനത്തിന് ശേഷം സജീവമായി കേരളത്തിലെ ഹാര്‍ബറുകള്‍

ട്രോളിംഗ് നിരോധനത്തിന് ശേഷം സജീവമായി കേരളത്തിലെ ഹാര്‍ബറുകള്‍

തിരുവനന്തപുരം: അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാര്‍ബറുകള്‍ സജീവമായി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ ബോട്ടുകള്‍ കടലിലേക്ക് പോയിരുന്നു.

ഇന്നലെ ഹാര്‍ബറില്‍ വില്പന അനുവദിച്ചിരുന്നില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ ആയതിനാലാണ് വില്‍പ്പനയ്ക്ക് അനുവദം നല്‍കാഞ്ഞത്. ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലായിരുന്ന തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ് വള്ളവും ബോട്ടുകളും ഇറക്കിയത്. ഹാര്‍ബര്‍ തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മത്സ്യ തൊഴിലാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.