കൊച്ചി : നാദിർഷ പുതുതായി സംവിധാനം ചെയ്യുന്ന സിനിമകളുടെ പേരുകൾ മാറ്റില്ല പകരം അതിൽ ഉപയോഗിച്ച ടാഗ്‌ലൈൻ മാറ്റുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു. “ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും . അല്ലാതെ തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല” അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
എന്നാൽ ഇതുകൊണ്ടൊന്നും അടങ്ങുവാൻ വിമർശകർ തയ്യാറല്ല. അടുത്ത പടത്തിന് മുഹമ്മദ് - നോട്ട് ഫ്രം ഖുറാൻ എന്ന പേരിട്ടുകൊണ്ടു തന്റെ മതനിരപേക്ഷത വ്യക്തമാക്കാൻ അവർ അദ്ദേഹത്തെ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കൂ എന്ന മറുപടിയാണ് നാദിർഷ നൽകുന്നത്.
സിനിമ സംവിധായകൻ അലി അക്ബറിനെ പോലെയുള്ളവരും അവരുടെ ഫേസ്‌ബുക്കിൽ ഇത്തരം ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അന്യമത വിശ്വാസങ്ങളെ തകർക്കുന്ന രീതിയിൽ സിനിമാ മാധ്യമത്തെ ഉപയോഗിക്കുന്ന ചില വിഭാഗങ്ങൾ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു എന്ന് അക്ബർ പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പിസി ജോർജ് ഇത്തരത്തിൽ ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളനപരമായി സിനിമകളിൽ ചിത്രീകരിക്കുന്നവരെ നേരിടും എന്ന് തന്നെ ഒരു ചാനൽ ചർച്ചയിൽ പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.