ലണ്ടന്‍: വെറും 90 പൈസയ്ക്ക് വാങ്ങിയ പഴകിയ സ്പൂണ്‍ ലേലത്തില്‍ വിറ്റുപോയത് രണ്ടു ലക്ഷം രൂപയ്ക്ക്. ലണ്ടനിലെ ഒരു തെരുവിലെ മാര്‍ക്കറ്റില്‍നിന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി 90 പൈസയ്ക്ക് സ്പൂണ്‍ വാങ്ങിയത്. തകര്‍ന്നത് പോലെ തോന്നിക്കുന്ന ഈ സ്പൂണ്‍ ആദ്യ കാഴ്ചയില്‍ തന്നെ അസാധാരണമായി ഇദ്ദേഹത്തിന് തോന്നി. അതിനാലാണ് സ്പൂൺ സ്വന്തമാക്കിയത്. ഇതൊരു പുരാവസ്തു ആയിരിക്കാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് ടാബ്‌ളോയ്ഡ് ആയ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്പൂണ്‍ ലേലത്തില്‍ വെക്കാനായി ഇദ്ദേഹം സമീപിച്ച ലോറന്‍സസ് ഓക്ഷനീര്‍സ് എന്ന സ്ഥാപനം സ്പൂണിന്റെ പ്രത്യേകതകള്‍ അറിയാനായി വെള്ളി വസ്തുക്കളുടെ വിദഗ്ധനായ അലക്സ് ബച്ചറിനെ സമീപിച്ചു. അദ്ദേഹമാണ് അഞ്ച് ഇഞ്ച് വലിപ്പമുള്ള വെള്ളി സ്പൂണ്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത്. സ്പൂണിന് 51,712 രൂപയാണ് പ്രാഥമിക മതിപ്പ് വിലയായി നിശ്ചയിച്ചത്.
തുടര്‍ന്ന് ലേലത്തില്‍ വെച്ച സ്പൂണിന് അടിസ്ഥാന വിലയായ 51,712 രൂപയില്‍ നിന്ന് പതിയെ വില കൂടി വന്നു. അത് ലക്ഷം രൂപ കടന്ന് മുന്നേറി. പലരും സ്പൂണ്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. അതിന്റെ പ്രത്യേക ആകൃതിയും പഴക്കവുമാണ് പലരിലും സ്പൂണ്‍ സ്വന്തമാക്കാന്‍ ആഗ്രഹം ജനിപ്പിച്ചത്. ഒടുവില്‍ രണ്ട് ലക്ഷം രൂപക്കാണ് സ്പൂണ്‍ വിറ്റ് പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.