ബെംഗളൂരു: കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കര്‍ണാടകയും പരിശോധിച്ചു തുടങ്ങി. കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു.
നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. തലപ്പാടി അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയ്ക്കായി ഇന്ന് മുതല്‍ കേരളം സൗകര്യമൊരുക്കും.സ്പൈസ് ഹെല്‍ത്തുമായി ചേര്‍ന്ന് ആര്‍ടിപിസിആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാണ് ഏര്‍പ്പെടുത്തുന്നത്.
തലപ്പാടിയില്‍ കര്‍ണാടക ഒരുക്കിയിരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനമെടുത്തതെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.