ചെന്നൈ: കേരളാ അതിര്‍ത്തികളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധമാക്കി. കൂടുതല്‍ പൊലീസ്, ആരോഗ്യ പ്രവര്‍ത്തകരെ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചു. തമിഴ്‌നാട് കോവിഡ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. ഇതൊന്നുമില്ലാത്തവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയാണ് കടത്തിവിട്ടത്.
വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്പോസ്റ്റുകളിലും ചൊവ്വാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കും. ഇരു സംസ്ഥാനങ്ങളിലെയും ബസുകള്‍ വാളയാര്‍ വരെയാണ് സര്‍വീസ്. കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ദേശം ബാധകമല്ല. പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ പ്രത്യേക സൗകര്യമുണ്ട്. ഡ്രൈവര്‍, ക്ലീനര്‍ എന്നിവരുടെ താപനില പരിശോധിക്കും. അവശ്യ സാധനമടക്കം തടസ്സപ്പെടാതിരിക്കാനാണ് ഇളവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.